മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐക്ക് അന്വേഷിക്കാമെന്ന് വിജിലന്‍സ്

Posted on: September 15, 2014 4:12 pm | Last updated: September 16, 2014 at 12:33 am
SHARE

Malabar-cement

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിജിലന്‍സ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് വിജിലന്‍സ് തള്ളിയത്.
കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മലബാര്‍ സിമന്റ്‌സ് അഴിമതി സിബിഐ അന്വേഷിക്കുന്നതില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ വിജിലന്‍സ് തള്ളിയിരിക്കുന്നത്.