നിയമന നിരോധനം ഇല്ലെന്ന് ധനമന്ത്രി

Posted on: September 15, 2014 12:58 pm | Last updated: September 16, 2014 at 12:32 am
SHARE

maniകോഴിക്കോട്: സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്ന് ധനമന്ത്രി കെ എം മാണി. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആവശ്യത്തിലേറെ തസ്തികകള്‍ ഇപ്പോള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ട് മാത്രമാണ് ഉള്ളത്. ഇതു മറികടക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. മദ്യ നിരോധനത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും കെ എം മാണി പറഞ്ഞു.