Connect with us

National

ഒക്ടോബറില്‍ എഐസിസിയുടെ പ്രത്യേക സമ്മേളനം

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്തമാസം എഐസിസി പ്രത്യേക സമ്മേളനം വിളിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം.
പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിക്കാനും സാധ്യതയുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ സമ്മേളനമാണിത്. സംഘടനാ സംവിധാനം മെച്ചപ്പെടുത്തി തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഉപാധ്യക്ഷന്‍ രാഹുല്‍ഗന്ധിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തോല്‍വി പഠിച്ച ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് നേതൃത്വത്തെ തലോടുന്നത് ആയിരുന്നെങ്കിലും സംഘടനാ സംവിധാനത്തിലെ പാളിച്ചയും തോല്‍വിക്കു കാരണമായതായി ചൂണ്ടിക്കാട്ടിയിരുന്നു.
സമ്മേളനം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തും. രാഹുലിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്നാണ് കരുതുന്നത്.

Latest