കാന്തപുരം ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

Posted on: September 15, 2014 1:04 pm | Last updated: September 16, 2014 at 12:32 am
SHARE

kanthapuram 2

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് ക്യാമ്പ് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ക്യാമ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് പുറപ്പെടുന്ന ഹാജിമാര്‍ക്കുള്ള ഉദ്‌ബോധന പ്രസംഗവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ആദ്യ സംഘം ഇന്നലെ സഊദിയിലെത്തി. ഇന്നലെ വൈകുന്നേരം 4.35നാണ് വിമാനം കരപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.