മനോജ് വധം: സിബിഐ അന്വേഷണത്തെ എതിര്‍ക്കേണ്ടെന്ന് സിപിഐഎം

Posted on: September 15, 2014 11:30 am | Last updated: September 16, 2014 at 12:32 am
SHARE

cpi-m-logo_1ന്യൂഡല്‍ഹി: കതിരുരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കേണ്ടെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ സിബിഐയെ എതിര്‍ക്കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മനോജ് വധത്തെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
കേസ് സിബിഐക്ക് വിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ കേസ് സിബിഐക്ക് വിടുകയല്ലാതെ സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.