തളിമല പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു

Posted on: September 15, 2014 10:24 am | Last updated: September 15, 2014 at 10:24 am
SHARE

Wayanad Elephantsചുണ്ടേല്‍: തളിമല പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു.
മേപ്പാടി ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ വനാതിര്‍ത്തിയില്‍നിന്നാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി ഇറങ്ങുന്ന ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചാണ് കാടുകയറുന്നത്. പട്ടികജാതി വിഭാഗക്കാരക്കം മുപ്പതോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഒലീവ് മല, തളിമല തുടങ്ങിയ ഭാഗങ്ങള്‍ എസ്‌റ്റേറ്റ് മേഖലയായതിനാല്‍ ആനകളുടെ സാന്നിധ്യം തോട്ടംതൊഴിലാളികളെയും ഭയപ്പെടുത്തുന്നുണ്ട്. ജനവാസ മേഖലയിലേക്ക് കാട്ടാനകളത്തെുന്നതു തടയാന്‍ സോളാര്‍ വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വനാതിര്‍ത്തില്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തിരുവോണനാളില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആനക്കൂട്ടം പ്രദേശത്ത് ഇറങ്ങിയത് പരിഭാന്ത്രി പരത്തി. രാവിലെ സ്ത്രീകളാണ് ആനക്കൂട്ടത്തെ ആദ്യം കണ്ടത്. ആനപ്പാറ ആയിഷ പഌന്‍േറഷന്‍ എസ്‌റ്റേറ്റിനുസമീപം 200 മീറ്റര്‍ അകലെ തോട്ടത്തിലാണ് കാട്ടാനകള്‍ മണിക്കൂറുകളോളം തമ്പടിച്ചത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് രാവിലെ എഴുമണിയോടെ മൂന്നു ജീപ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും ആനകള്‍ പിന്മാറിയില്ല. നാട്ടുകാരും ഉദ്യോഗസ്ഥരും പരിശ്രമിച്ച് ഒടുവില്‍ വൈകീട്ട് ഏഴുമണിയോടെയാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്.