Connect with us

Palakkad

പീഡനക്കേസിലെ പ്രതിയെ പിടികൂടിയില്ല, പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: അന്തേവാസിയായ ബാലികയെ പീഢിപ്പിച്ച കേസിലെ പ്രതിയെ മാസം ഒന്ന് കഴിഞ്ഞിട്ടും പോലീസ് പിടികൂടിയിട്ടില്ലെന്ന പരാതി ഉയരുന്നു. കല്ലടിക്കോട് ദാറുല്‍ അമാന്‍ യതീംഖാനയുടെ നടത്തിപ്പുകാരന്‍ സാദാജി എന്ന ലിയാക്കത്തലിഖാനാണ് സ്ഥാപനത്തിലെ അന്തേവാസിയായ 14 കാരിയെ പീഢിപ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍”യയുടെ നിര്‍ദ്ദേശ പ്രകാരം കല്ലടിക്കോട് പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി അന്യസംസ്ഥാനത്തേക്ക് കടന്നെങ്കിലും അവിടെനിന്നും വിദേശത്തേക്ക് മാറിയതായാണ് സൂചന. പ്രതിയെ ബാംഗ്ലൂരിലുളള വിവരം പോലീസിന് ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കാനൊ മറ്റ് നിയമനടപടികള്‍ ചെയ്യാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ കല്ലടിക്കോട് പ്രതിഷേധങ്ങളും സമരങ്ങളഉം നടന്നെങ്കിലും യാതൊരു പ്രതികരണവും അധികൃതരുടെഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഒട്ടനവധികളുടെ സംഘടനളുടെ നേതൃസ്ഥാനത്തും മറ്റ് “രണ സ്വാധീനമുളള ഇദ്ദേഹം കേസില്‍ നിന്നും തടിയൂരാനുളള ശ്രമത്തിലാണ്. നാട്ടിലെന്തെങ്കിലും കേട്ടാല്‍ തെളിവുകളുടെ പിന്‍ബലമില്ലാതെ സംഘടനാ വിരോധത്തിന്റെ പേരില്‍ വ്യ”ിചാരരോപണം നടത്തുന്ന ചേളാരി സമസ്തയും എസ കെ എസ് എസ് എഫും ഇതില്‍ മൗനം “പാലിക്കുകയാണ്. അതുകൊണ്ട് ഇത്തരമൊരു ബാലപീഢനം നടന്നിട്ടും ഇതിനെതിരെ ഒരു വിരലനക്കാന്‍ പോലുമാവാതെ ഇവര്‍ പണ്ട് കാലത്ത് പറഞ്ഞത് സ്വയം വിഴുങ്ങുകയാണ്.— അണികളില്‍ രോഷെ അണപൊട്ടിയൊഴുകുമ്പോഴും വിശദീകരിക്കാനാവാതെ നട്ടംത്തിരിയുകയാണ് ഇക്കൂട്ടര്‍. ചേളാരി സമസ്തക്ക് കീഴിലുളള മഹല്ല് ഫെഡറേഷന്റെ കീഴിലുളള നേതാവ് കൂടിയായ സാദാജിയെ രക്ഷപ്പെടുത്താന്‍ ഭരണക്ഷിയിലെ ഒരുപാര്‍ട്ടിയെ സ്വാധീനത്തിന്റെ മറപിടിച്ച് ഉപയോഗപ്പെടുത്തുകയാണ്. പ്രതിയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നത് വരെ സമരപരിപാടികള്‍ നടത്താന്‍ പ്രദേശവാസികള്‍ തയ്യാറെടുക്കുകയാണ്.

 

Latest