Connect with us

Malappuram

ജില്ലാ ആശുപത്രിയിലെ വിപുലീകരിച്ച കിഡ്‌നി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

നിലമ്പൂര്‍: ഗവ. ജില്ലാ ആശുപത്രിയിലെ വിപുലീകരിച്ച കിഡ്‌നി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സെന്റര്‍ ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
രോഗികളുടെ എണ്ണത്തിലുണ്ടാ വര്‍ധനവിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡയാലിസിസ് സെന്റര്‍ വിപുലീകരിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സമീപിച്ചവരെല്ലാം പ്രതീക്ഷക്കപ്പുറത്തുള്ള പിന്‍തുണയാണ് തന്നെതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രി ജില്ല പഞ്ചായത്ത് ഏറ്റെടുത്തതോടെ കൂടുതല്‍ വളര്‍ച്ചക്കുള്ള വഴികള്‍ തുറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ആധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഏറ്റെടുത്ത ആശുപത്രികളില്‍ മുന്നില്‍ നില്‍ക്കുന്നത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയാണെന്ന് അവര്‍ പറഞ്ഞു. കണ്ണിമ ചിമ്മാതെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് ഡയാലിസിസ് സെന്റര്‍. അശരണര്‍ക്ക് എന്നും തുണയായി നില്‍ക്കുന്ന ജില്ലയാണ് നമ്മുടേത്. ജില്ലാ പഞ്ചായത്ത് അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ എല്ലാവിധ ശ്രമങ്ങളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജല്‍സീമിയ, വി. സുധാകരന്‍, അംഗങ്ങളായ വനജ ടീച്ചര്‍, എം എ റസാഖ്, കെ എസ് വിജയം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷ മുംതാസ് ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മോഹനക്കുറുപ്പ്, ജില്ല വികസന സമിതി അംഗം വി എ കരീം, വിവിധ രാഷ്ട്രീക കക്ഷി നേതാക്കളായ എന്‍ എ കരീം, കെ ടി കുഞ്ഞാന്‍, കെ സി വേലായുധന്‍, പി ടി ഉമ്മര്‍, ബിനോയ് പാട്ടത്തില്‍, ജില്ല കിഡ്‌നി സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, ആശുപത്രി സൂപ്രണ്ട് ഡോ. പി സീമാമു പ്രസംഗിച്ചു. ഡയാലിസിസ് സെന്ററിനായി മെഷിനുകള്‍ സംഭാവന ചെയ്ത ഫാത്തിമ ഹെല്‍ത്ത് കെയര്‍ എം ഡി. ഡോ. കെ പി ഹുസൈന്‍, നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്കിന്റെ വൈസ് പ്രസിഡന്റ് എ.ഗോപിനാഥ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

Latest