ജനലഴി മുറിച്ചുമാറ്റി വീട്ടില്‍ നിന്ന് പണവും മൂന്നരപവന്‍ സ്വര്‍ണവും കവര്‍ന്നു

Posted on: September 15, 2014 6:02 am | Last updated: September 14, 2014 at 10:03 pm
SHARE

കാസര്‍കോട്: ജനലഴി മുറിച്ചു മാറ്റി വീട്ടില്‍ നിന്ന് 1,20,000 രൂപയും മൂന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. തളങ്കര കുന്നില്‍ നുസ്‌റത്ത് നഗറിലെ ശംസുദ്ദീന്‍ ഖാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണവും പണവും.
ശനിയാഴ്ച രാത്രി 11.30 മണിയോടെ ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. മയക്കുസ്‌പ്രേ തളിച്ച് വീട്ടുകാരെ ബോധരഹിതരാക്കിയാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. ശംസുദ്ദീന്‍ രാവിലെ എണീറ്റപ്പോള്‍ തലവേദനയും ക്ഷീണവും അനുഭവപ്പെട്ടതായി പറഞ്ഞു. കിടപ്പുമുറികളിലെ രണ്ട് അലമാരകള്‍ കുത്തിത്തുറന്നാണ് പണവും സ്വര്‍ണാഭരണവും കവര്‍ന്നത്.
ജനലഴി മുറിച്ചുമാറ്റി വീട്ടിനകത്ത് കടന്ന മോഷ്ടാക്കള്‍ അകത്തെ മറ്റൊരു വാതില്‍ തകര്‍ത്താണ് കിടപ്പുമുറിയിലെത്തിയത്. വീട്ടുടമയുടെ പരാതിയില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.