Connect with us

Sports

വമ്പന്‍ വിജയവുമായി യുനൈറ്റഡ്

Published

|

Last Updated

ഓള്‍ഡ് ട്രോഫോര്‍ഡ്: വിജയം അത് മാത്രമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലക്ഷ്യമിട്ടത്. അതവര്‍ നേടുകയും ചെയ്തു. താരപ്രഭയുള്ളത് പോലെതന്നെ തിളക്കമാര്‍ന്ന വിജയമാണ് യുനൈറ്റഡ് സ്വന്തമാക്കിയത്. പേര് കേട്ട താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തല്‍ ക്യൂ പി ആറിനെ 4-0നാണ് യുനൈറ്റഡ് കെട്ടു കെട്ടിച്ചത്. താരതമ്യേന ദുര്‍ബലരായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ മികച്ച അറ്റാക്കിംഗ് ആണ് മാഞ്ചസ്റ്റര്‍ കാഴ്ചവെച്ചത്. എതിരാളിയെ ഒരിക്കല്‍ പോലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അനുവദിക്കാത്ത വിധം കീഴ്‌പ്പെടുത്തുകയായിരുന്നു. കളിതുടങ്ങി ഏഴാം മിനുറ്റില്‍ തന്നെ ക്യൂ പി ആറിന്റെ പോസ്റ്റിലേക്ക് നിരന്തരം ഗോള്‍ ഷോട്ടുകള്‍ വരാന്‍ തുടങ്ങി. ഏഞ്ചല്‍ ഡി മരിയയും വാന്‍ പേഴ്‌സിയും മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഗോളെന്നുറച്ച് നിരവധി അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. 24ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഒന്നാന്തരം ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ ഡി മരിയ ക്യൂ പി ആറിന്റെ വല കുലുക്കി. ഗോള്‍ വീണതോടെ മാഞ്ചസ്റ്റര്‍ കൂടുതല്‍ കരുത്തരായി. അതിന്റെ ഫലം 36ാം മിനുറ്റില്‍ കണ്ടു. വെയ്ന്‍ റൂണിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ആന്‍ഡര്‍ ഹെരേരയുടെ ഉഗ്രന്‍ ഷോട്ട് ഗോളിയെ കബളിപ്പിച്ച് ക്യൂ പി ആര്‍ ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. ഗോള്‍ ദാഹം അടങ്ങാതെ യുനൈറ്റഡ് വീണ്ടും ആക്രമണം ശക്തമാക്കി. ഹാഫ് ടൈമാകാന്‍ ഒരു മിനുറ്റ് ബാക്കിയുള്ളപ്പോള്‍ ആന്‍ഡര്‍ ഹെരേരയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ സെന്ററില്‍ നിന്നും പോസ്റ്റിന്റെ മൂലയിലേക്ക് റൂണിയുടെ ഷോട്ട് ഗോള്‍!!.സ്‌കോര്‍ 3-0.
ആദ്യ പകുതിക്ക് ശേഷം ജുവാന്‍ മാറ്റയുടെ മികച്ച് ചില മുന്നേറ്റങ്ങള്‍ മത്സരത്തിന്റെ ഭംഗി കൂട്ടി. ഇതിനിടയില്‍ മികച്ച ഗോളവസരങ്ങള്‍ നഷ്ടപ്പെടുന്നതും കണ്ടു. 58ാം മിനുറ്റില്‍ ഡി മരിയ- ജുവാന്‍ കൂട്ടുകെട്ടില്‍ നാലാം ഗോള്‍ ഡി മരിയയുടെ പാസില്‍ നിന്നും ജുവാന്‍ മാറ്റയുടെ ഉഗ്രന്‍ ഷോട്ട് ഗോളിയെ നിഷ്പ്രഭനാക്കി പോസ്റ്റിലേക്ക്. ആദ്യ പകുതിയില്‍ തുടരെ മൂന്ന് ഗോളുകള്‍ വീണതും, രണ്ടാം പകുതിയിലും ഗോള്‍ വീണതോടെ തോല്‍വി ഉറച്ച മട്ടിലായിരുന്നു പിന്നീട് ക്യൂ പി ആറിന്റെ കളി.

---- facebook comment plugin here -----

Latest