നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമ പ്രവര്‍ത്തകര്‍

Posted on: September 14, 2014 9:57 pm | Last updated: September 14, 2014 at 9:57 pm
SHARE

nilp samramതിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തിന് സിനിമ പ്രവര്‍ത്തകരുടെ പിന്തുണ. സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തിലാണ് സിനിമാ നടന്‍മാരും നടികളും സമരപന്തലിലെത്തിയത്. ശ്രീനാഥ് ഭാസി, മൈഥിലി, സൃന്ദ അഷബ്, പോള്‍ മാനി എന്നിവരാണ് ആഷിക് അബുവിനൊപ്പം ഉണ്ടായിരുന്നത്.

സമരത്തോട് സര്‍ക്കാര്‍ മനുഷ്യത്തപരമായ സമീപനം സ്വീകരിക്കണമെന്ന് ആഷിക് അബു പറഞ്ഞു. ആദിവാസികള്‍ അനുഭവിക്കുന്ന അവഗണന മനസിലാക്കുന്നതിനാലാണ് സമരത്തില്‍ പങ്കു ചേരുന്നത്. മാധ്യമങ്ങളും സമരത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. വരും ദിവസങ്ങളില്‍ സിനിമാ രംഗത്തുനിന്ന് കൂടുതല്‍ പേര്‍ പിന്തുണയുമായി കടന്നുവരുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് വരെ സമരത്തിന് പിന്തുണ നല്‍കുമെന്നും ആഷിക് അബു പറഞ്ഞു.

ജൂലായ് ഒന്‍പത് മുതലാണ് ആദിവാസികള്‍ നില്‍പ് സമരം തുടങ്ങിയത്. സമരം 68 ദിവസങ്ങള്‍ പിന്നിട്ടു.