സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് കെ എം മാണി

Posted on: September 14, 2014 9:35 pm | Last updated: September 14, 2014 at 9:36 pm
SHARE

k m maniകൊച്ചി: സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന തന്റെ പ്രസ്താവന യുവജന സംഘടനകള്‍ തെറ്റിദ്ധരിച്ചതാണെന്നും മാണി വ്യക്തമാക്കി. ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മാണി പറഞ്ഞു.

സംസ്ഥാനത്തെ നിയമന നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആരോപിച്ച് യൂത്ത്‌ലീഗും യൂത്ത് കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ബിയര്‍ പാലറുകള്‍ അനുവദിക്കണമെന്ന പി സി ജോര്‍ജ്ജിന്റെ അഭിപ്രായത്തെ മാണി തള്ളി. മദ്യനയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ നയമോ നിലപാടോ മാറ്റിയിട്ടില്ലെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും മാണി പറഞ്ഞു.