നിയമന നിരോധനത്തിനെതിരെ ഭരണപക്ഷ യുവജന സംഘടനകള്‍

Posted on: September 14, 2014 7:47 pm | Last updated: September 14, 2014 at 7:47 pm
SHARE

sadiqaliകോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുത്ത്‌കോണ്‍ഗ്രസും യൂത്ത്‌ലീഗും രംഗത്തെത്തി. നിയമന നിരോധന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി ആവശ്യപ്പെട്ടു.

യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത്. സാമ്പത്തിക ഞെരുക്കമുണ്ടെങ്കില്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കുകയാണ് വേണ്ടത്. സാമ്പത്തിക പ്രതിസന്ധി പെരുപ്പിച്ച കാട്ടുന്നതിന് പിന്നില്‍ മദ്യനിരോധം അട്ടിമറിക്കാനുള്ള നീക്കമുണ്ടോയെന്ന് സംശയിക്കുന്നതായും സാദിഖലി പറഞ്ഞു.

നിയമന നിരോധം അംഗീകരിക്കില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യുവാക്കള്‍ക്ക് ദോഷകരമാവുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുത്. നിയമന നിരോധനമുണ്ടായാല്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here