തൊടുപുഴയില്‍ മല്‍സരിച്ചോടിയ ബസ് പാഞ്ഞുകയറി ആറുപേര്‍ക്ക് പരിക്ക്

Posted on: September 14, 2014 7:02 pm | Last updated: September 14, 2014 at 7:03 pm
SHARE

accidenതൊടുപുഴ: മല്‍സരിച്ചോടിയ സ്വകാര്യ ബസുകള്‍ റോഡില്‍ നില്‍ക്കുന്നവരുടെ ദേഹത്ത് പാഞ്ഞുകയറി ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രം വിട്ട ബസ് റോഡില്‍ നില്‍ക്കുന്നവരുടെ ദേഹത്ത് പാഞ്ഞു കയറുകയായിരുന്നു.