ആര്‍ ടി എക്ക് എച്ച് ആര്‍ ഔട്ട് സോഴ്‌സിംഗ് അവാര്‍ഡ്

Posted on: September 14, 2014 6:31 pm | Last updated: September 14, 2014 at 6:31 pm
SHARE

adel shakeriദുബൈ: മനുഷ്യവിഭവ ശേഷി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എച്ച് ആര്‍ ഔട്ട് സോഴ്‌സിംഗ് റീജിനല്‍ അവാര്‍ഡിന് ആര്‍ ടി എ തിരഞ്ഞെടുക്കപ്പെട്ടു. എച്ച് ഔട്ട് സോഴ്‌സിംഗിനുള്ള മിഡില്‍ ഈസ്റ്റ് കോള്‍ സെന്റര്‍ അവാര്‍ഡ് 2014 ആണ് ആര്‍ ടി എനേടിയത്. ഏറ്റവും മികച്ച സ്ഥാപനത്തിന്റെ വിഭാഗത്തിലാണ് ആര്‍ ടി എക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതോടെ മധ്യപൗസ്ത്യ ദേശത്തെ ഏറ്റവും മികച്ച ഹ്യൂമണ്‍ റിസോഴ്‌സസ് ഔട്ട് സോഴ്‌സിംഗ് സെന്ററായി ദുബൈയുടെ അഭിമാന സ്ഥാപനമായ ആര്‍ ടി എ മാറിയിരിക്കയാണ്.
ആര്‍ ടി എയുടെ കസ്റ്റമര്‍ സെന്ററുകളും കോള്‍ സെന്ററുകളുമാണ് ഈ നേട്ടത്തിലേക്ക് സ്ഥാപനത്തെ എത്തിച്ചതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങവെ ആര്‍ ടി എ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം ഡയറക്ടര്‍ ആദില്‍ ഷകേരി പറഞ്ഞു. ബുക്കിംഗ് ആന്‍ഡ് ഡെസ്പാച്ച് സെന്ററിനെ ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ടാക്‌സി ഡ്രൈവര്‍മാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ചതിനൊപ്പം യാത്രക്കാരോട് മികച്ച രീതിയില്‍ പെരുമാറാന്‍ പരിശീലനം നല്‍കിയതും അഭിനന്ദനാര്‍ഹമായ കാര്യമാണ്. അറബിയിലും ഇംഗ്ലീഷിലുമാണ് കോള്‍ സെന്ററില്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നത്. ഇവ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ജോലിക്കാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
1995ലാണ് ആര്‍ ടി എ ബുക്കിംഗ് ആന്‍ഡ് ഡെസ്പാച്ച് സെന്റര്‍ ആരംഭിച്ചത്. സെന്റര്‍ ടാക്‌സി ബുക്കിംഗിനൊപ്പം മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട കോളുകളും സ്വീകരിക്കുന്നുണ്ട്. ഇതില്‍ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്‌സി ഫ്രാഞ്ചൈസി കമ്പനികളില്‍ നിന്നുള്ള കോളുകളും ഉള്‍പ്പെടും. 120 ജീവനക്കാരാണ് കോള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള സേവനമാണ് ഇവര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.