അഡിഹെക്‌സില്‍ അബുദാബി പോലീസിന്റെ മൊബൈല്‍ ബാലിസ്റ്റിക് ലാബ്

Posted on: September 14, 2014 6:21 pm | Last updated: September 14, 2014 at 6:21 pm
SHARE

mobile unit hudingഅബുദാബി: അഡിഹെക്‌സ് (അബുദാബി ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സ്ബിഷന്‍) പോലീസിലെ ക്രിമിനല്‍ എവിഡെന്‍സിന് കീഴിലുള്ള ആയുധ വിഭാഗം, മൊബൈല്‍ ബാലിസ്റ്റിക് ലാബ് പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ തന്നെ ആദ്യ സംരംഭമാണിതെന്ന് അബുദാബി പോലീസ് അധികൃതര്‍ അറിയിച്ചു.
പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചതാണ് മൊബൈല്‍ ബാലിസ്റ്റിക് ലാബ്. ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സഞ്ചരിക്കും ലാബ് നിര്‍മിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട് പോലീസ് വ്യക്തമാക്കി. ആയുധ പരിശോധനക്ക് ഉപയോഗിക്കുന്നതാണ് ബാലിസ്റ്റിക് ലാബ്. ഏതുതരം ആയുധങ്ങളും പരിശോധിക്കാനുള്ള ഏറ്റവും പുതിയ സംവിധാനത്തോടെയാണ് ലാബ് സഞ്ചീകരിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.