ഖത്തര്‍ ഐ സി എഫ് എസ് വൈ എസ് വാര്‍ഷിക പ്രഖ്യാപന സംഗമം

Posted on: September 14, 2014 6:11 pm | Last updated: September 14, 2014 at 6:12 pm
SHARE

qathar icfദോഹ: അരാജകത്വം മൂകത വിതച്ച പുതിയ കാലത്ത് ധാര്‍മ്മിക യുവത്വം സജീവമാകുമ്പോള്‍ മാത്രമേ സാമൂഹികമായ തിരുത്തലുകളും പുരോഗമന പരമായ മാറ്റങ്ങളും സാധ്യമാകൂ എന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി പി സൈദലവി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രഖ്യാപന സംഗമത്തില്‍ പ്രഖ്യാപന പ്രഭാഷണം നടത്തുകയാ യിരുന്നു അദ്ദേഹം.

ചോദ്യം ചെയ്യപ്പെടാത്ത ഒരു കൂട്ടം അരുതായ്മകളുടെ അരങ്ങായി മാറുന്ന സാമൂഹിക ചുറ്റുപാടില്‍ നന്മയുടെ ചെറുകിരണങ്ങള്‍ക്ക് സൂര്യത്തിളക്കമാണ് ലഭിക്കുക.സമൂഹത്തോടൊപ്പം വിവിധ തലങ്ങളില്‍ ആവശ്യങ്ങളും ആധികളും അറിഞ്ഞു സഞ്ചരിക്കാന്‍ സാധി ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഗമം ഐ സി എഫ് ദേശീയ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സിറാജ് മുന്‍ ചീഫ് എഡിറ്റര്‍ കുഞ്ഞബ്ദുള്ള കടമേരി ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ അസീസ് സഖാഫി പാലോളി, കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍, അഹമദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, മുഹമ്മദ് കുഞ്ഞി അമാനി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, കെ.ബി.അബ്ദുള്ള ഹാജി, ജമാല്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും അബ്ദുസ്സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.