പ്രധാന പാര്‍ട്ടി നേതാക്കള്‍ക്ക് ഷോകോസ് നോട്ടീസ്

Posted on: September 14, 2014 4:37 pm | Last updated: September 14, 2014 at 4:41 pm
SHARE

congress-bjp

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ക്ക് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വിവരാവകാശ നിയമം അനുസരിക്കാത്തതിനാലാണ് നടപടി. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയാണ് നടപടി.
സുഭാഷ് അഗര്‍വാള്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇദ്ദേഹം നല്‍കിയ അപേക്ഷയില്‍ വേണ്ട വിവരങ്ങള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നടപടി. നേരത്തെ ഫെബ്രുവരിയിലും മാര്‍ച്ചിലും കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നേതാക്കള്‍ ഷോകോസ് നോട്ടീസിന് മറുപടി നല്‍കണം.