ജനങ്ങളെ ബുദ്ധിമുട്ടിച്ച് വാഹനങ്ങള്‍ പരിശോധിക്കരുത്: മന്ത്രി

Posted on: September 14, 2014 3:57 pm | Last updated: September 16, 2014 at 12:31 am
SHARE

thiruvanjoor1കോട്ടയം: വാഹനങ്ങള്‍ പരിശോധിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണം. ജനത്തിന് മതിപ്പുണ്ടാകുന്ന രീതിയിലാകണം പരിശോധന നടത്തേണ്ടത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. മോട്ടാര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.