നിയമന നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂത്ത് ലീഗ്

Posted on: September 14, 2014 2:18 pm | Last updated: September 16, 2014 at 12:31 am
SHARE

YOUTH LEAGUEകോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗിന്റെ രൂക്ഷ വിമര്‍ശം. നിയമന നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി എം സാദിഖലി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെന്നൂ പറഞ്ഞാണ് സര്‍ക്കാര്‍ നിയമന നിരോധം നടപ്പാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യനയം അട്ടിമറിക്കാനാണ്. യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകൊടിച്ചല്ല പ്രതിസന്ധി മറികടക്കേണ്ടത്. യുവാക്കളെ ബലിയാടാക്കരുതെന്നും സാദിഖലി ആവശ്യപ്പെട്ടു.