മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും

Posted on: September 14, 2014 12:36 pm | Last updated: September 16, 2014 at 12:37 am
SHARE

mullapperiyarഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും. സമിതി നിര്‍ദേശിച്ച സംയുക്ത ജല പരിശോധന അട്ടിമറിക്കാന്‍ തമിഴ്‌നാട് നീക്കം നടത്തുന്നതായുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം.
കേന്ദ്ര ജലകമീഷന്‍ അംഗം എല്‍എവി നാഥന്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയാണ് അണക്കെട്ട് സന്ദര്‍ശിക്കുന്നത്. രാവിലെ നടത്തുന്ന സന്ദര്‍ശനത്തിന് ശേഷം സമിതി ഉച്ചതിരിഞ്ഞ് യോഗം ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസിമതിയോഗത്തില്‍ നിന്ന് തമിഴ്‌നാട് പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. ഇതുള്‍പ്പെടെയുള്ള വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.