ലോട്ടറി കേസ്: സര്‍ക്കാര്‍ പുന:പരിശോധനാ ഹരജി നല്‍കി

Posted on: September 14, 2014 11:34 am | Last updated: September 16, 2014 at 12:37 am
SHARE

karunya lottery

ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്ന ഉത്തരവിനെതിരെയാണ് ഹരജി.
സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന കേരളത്തിന്റെ വാദം കോടതി തള്ളിയിരുന്നു. സമ്പൂര്‍ണ ലോട്ടറി നിരോധനം നിലവിലില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി കേരളത്തിന്റെ ആവശ്യം തള്ളിയത്.