ഐ എസ് തീവ്രവാദികള്‍ ബ്രിട്ടീഷുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Posted on: September 14, 2014 11:28 am | Last updated: September 16, 2014 at 12:37 am
SHARE

isilബെയ്‌റൂട്ട്: ബ്രിട്ടീഷ് പൗരനെ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തീവ്രവാദികള്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അമേരിക്കക്കുമുള്ള മുന്നറിയിപ്പാണിതെന്ന് വീഡിയോയില്‍ പറയുന്നു.
മറ്റൊരു പൗരനെക്കൂടി കൊല്ലുമെന്ന് തീവ്രവാദി ഭീഷണിപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീഫന്‍ സോട്‌ലോഫ് എന്നിവരെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളും തീവ്രവാദികള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു.