Connect with us

Palakkad

പരാതി പ്രളയം; തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഒരു വ്യാഴവട്ടക്കാലത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്നു. ഇവിടെ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച 314 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ രണ്ടരമാസത്തിന് ശേഷം നീക്കാനാണ് ധാരണയായത്.
ഇതിനുമുന്നോടിയായി നടത്തേണ്ട സോണ്‍ തിരിക്കലും ഭൂമിയുടെയും കെട്ടിടത്തിന്റെയും സ്ഥിതി വിവരങ്ങള്‍ നേരില്‍ കണ്ട് പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇന്നലെ ഉച്ചക്ക് 12 ഓടെ അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, സബ് കലക്ടര്‍ നൂഹ്ബാവ, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അസി നോഡല്‍ ഓഫീസര്‍ ഡോ മുഹമ്മദ് ആഷില്‍ , ഹെല്‍ത്ത് ഡപ്യുട്ടി ഡയറക്ട്ടര്‍ പാര്‍വതി, പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ ലിസമാത്യു , താസില്‍ദാര്‍ ഗോപാലക്യഷ്ണന്‍ അടക്കമുളള ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചത്.
ഇതിനു മുന്നോടിയായി പാലക്കാട് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, സബ് കലക്ടര്‍ നൂഹ്ബാവ, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അസി നോഡല്‍ ഓഫീസര്‍ ഡോ മുഹമ്മദ് ആഷില്‍ , ഹെല്‍ത്ത് ഡപ്യുട്ടി ഡയറക്ട്ടര്‍ പാര്‍വതി, പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ ലിസമാത്യു , താസില്‍ദാര്‍ ഗോപാലക്യഷ്ണന്‍ അടക്കമുളള ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു.
എന്‍ഡോസള്‍ഫാന്‍ സൈഫ് ഗാര്‍ഡിംഗ് നടത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം ഒന്നിന് ഉച്ചക്ക് ശേഷം 2.30ന് തെങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് കാസര്‍കോട് എന്റോസള്‍ഫാന്‍ സുരക്ഷിതമായി എച്ച് ഡി പി ഇ ബാരലുകളിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സഹിതമുളള ബോധവത്ക്കരണ ക്ലാസ് നടത്താനും തീരുമാനമായി.
ഡിസംബര്‍ 12 നകം തത്തേങ്ങലത്തെ എന്റോസള്‍ഫാന്‍ പുര്‍ണമായും നിക്കം ചെയ്യുമെന്നും ഇതിന്റെ പേരില്‍ ജനങ്ങളെ ഭീതിയില്‍ ആക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കി ജിവനും പ്രക്യതിയും സംരക്ഷിക്കാനുള്ള നടപടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാധാകൃഷ്ണന്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി അലി, ബ്ലോക്ക് പഞ്ചായത്തംഗം പി—അഹമ്മദ് അഷറഫ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിബാബു, മെമ്പര്‍ മുണ്ടക്കണ്ണി ഭാസ്‌കരന്‍, ടി എ സലാം മാസ്റ്റര്‍, പി—ആര്‍ സുരേഷ്, കെ—മുഹമ്മദാലി മാസ്റ്റര്‍, മജീദ് തെങ്കര, പി പി ഏനു, ടി—അബൂബക്കര്‍ (ബാവി), ചന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാരായ പാറോക്കോട്ട് അബ്ദുല്‍ സലീം, കെ ജെ അരവിന്ദാക്ഷന്‍, പ്ലാന്റേഷന്‍

---- facebook comment plugin here -----

Latest