ഗൂഡല്ലൂര്‍ കോടതിയില്‍ ലോക് അദാലത്ത്

Posted on: September 14, 2014 11:02 am | Last updated: September 14, 2014 at 11:02 am
SHARE

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ കോടതിയില്‍ ലോക് അദാലത്ത് നടത്തി. ഇന്ത്യന്‍ ബേങ്ക്, യൂനിയന്‍ ബേങ്ക് എന്നി ബേങ്കുകളിലായി മൊ ത്തം 22 കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു.
ഇന്ത്യന്‍ ബേങ്കില്‍ പതിനെട്ട് കേസുകളിലായി 24.28 ലക്ഷം രൂപക്ക് തീര്‍പ്പ് കല്‍പ്പിച്ചു. ഇതില്‍ 1.36 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. യൂനിയന്‍ ബേങ്കില്‍ 45 കേസുകളില്‍ നാല് കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു. 37,500 രൂപ ലഭിച്ചിട്ടുണ്ട്. അദാലത്തില്‍ ലോക്അദാലത്ത് റിട്ടേര്‍ഡ് ജഡ്ജി എം തങ്കരാജ് അധ്യക്ഷതവഹിച്ചു. ഗൂഡല്ലൂര്‍ കോടതി മജിസ്‌ട്രേറ്റ് ആര്‍ കനകരാജ്, ഇന്ത്യന്‍ ബേങ്ക് മാനേജര്‍ അന്‍പരസന്‍, യൂനിയന്‍ ബേങ്ക് മാനേജര്‍ എല്‍ദോ ജോര്‍ജ്, മഹേശ്വരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.