Connect with us

Malappuram

മര വ്യവസായ മേഖലയോട് ശാസ്ത്രീയ സമീപനം പുലര്‍ത്തും: മന്ത്രി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: സോമില്‍ വ്യവസായവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ആള്‍ കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോമില്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തശേഷം ആവശ്യമായ നടപടികള്‍ കൈകൊള്ളും.
മരവ്യവസായ മേഖലയോട് ശാസ്ത്രീയ സമീപനം പുലര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മര വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. മര ലഭ്യതക്കുറവുമൂലം ചൈന പോലുള്ള രാജ്യങ്ങളെയാണ് ഫര്‍ണിച്ചറിന് സംസ്ഥാനമടക്കം ആശ്രയിക്കുന്നത്. അവിടങ്ങളിലെ ശാസ്ത്രീയ പ്രകൃതി സംരക്ഷണത്തെ കുറിച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു. ധന സഹായ വിതരണവും 70 തികഞ്ഞ സോമില്‍ ഉടമകളെ ആദരിക്കലും മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. വനങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുമുളള കാലപഴക്കമേറിയ മരങ്ങള്‍ വെട്ടിമാറ്റി മരവ്യവസായ മേഖലക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി എന്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എ സലാഹുദ്ധീന്‍ എടവണ്ണ, ജനറല്‍ സെക്രട്ടറി പാലക്കല്‍ മുഹമ്മദ് കുട്ടി, ട്രഷറര്‍ എം മുഹമ്മദ് പൊന്നാനി, ഷാഫി പാണ്ട്യാട് പ്രസംഗിച്ചു.

Latest