Connect with us

Kozhikode

എടി എമ്മില്‍ കാര്‍ഡിടാതെ അലിക്ക് ലഭിച്ചത് പതിനായിരം രൂപ

Published

|

Last Updated

മഞ്ചേരി: എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ചെന്ന ഉപഭോക്താവിന് കാര്‍ഡിടാതെ തന്നെ ലഭിച്ചത് പതിനായിരം രൂപ. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ ബേങ്ക് ഓഫ് ബറോഡയുടെ എടി എമ്മില്‍ നിന്നാണ് ചെങ്ങര സ്വദേശി എം കെ അലിക്ക് എ ടി എം കാര്‍ഡിടാതെ തന്നെ പണം ലഭിച്ചത്.

അഞ്ഞൂറ് രൂപയുടെ 19 നോട്ടുകളും 100 രൂപയുടെ അഞ്ച് നോട്ടുകളുമാണ് അലിക്ക് എ ടി എം മെഷീനില്‍ നിന്ന് ലഭിച്ചത്. തനിക്ക് മുമ്പ് വന്ന ഉപഭോക്താവ് പിന്‍വലിച്ച പണമാണെന്ന് മനസ്സിലാക്കിയ അലി പണം കിട്ടിയ ഉടനെ പരിസരങ്ങളിലും മറ്റും ഉപഭോക്താവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബേങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ശാഖയിലെത്തി പണം ബേങ്ക് മാനേജറെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റു ബേങ്കുകളുടെയും എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്നത് കാരണം ഉടമയെ ബേങ്ക് അധികൃതര്‍ക്കും കണ്ടെത്താനായില്ല. പണം പിന്‍വലിച്ച വ്യക്തി തെളിവ് സഹിതം ബേങ്കിലെത്തിയാല്‍ തുക കൈമാറുമെന്ന് ബേങ്ക് മാനേജര്‍ അറിയിച്ചു.

Latest