Connect with us

National

കാശ്മീരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചു. കാശ്മീരിന്റെ എഴുപത് ശതമാനത്തിലധികം പ്രദേശവും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.
കാശ്മീരിലെ റോയല്‍ ഭട്ടു ഹോട്ടലില്‍ കുടുങ്ങിയ മലയാളികളെ ഡല്‍ഹിയിലെത്തിച്ചു. 69 മലയാളികളെയാണ് എത്തിച്ചത്. ബാക്കിയുള്ളവരെക്കൂടി ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, കൊടുംപ്രളയം നാശം വിതച്ച കാശ്മീരില്‍ പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ടൈഫോയ്ഡും മഞ്ഞപ്പിത്തവും അടക്കം പകര്‍ച്ച വ്യാധികള്‍ മേഖലയില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest