ഉക്രൈന്‍: റഷ്യക്കെതിരെ അമേരിക്കയുടെ ഉപരോധം

Posted on: September 13, 2014 11:25 pm | Last updated: September 13, 2014 at 11:26 pm
SHARE

വാഷിംഗ്ടണ്‍: ഉക്രൈനിലെ റഷ്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്ക റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യയുടെ എണ്ണ മേഖലയെയും പ്രതിരോധ വ്യവസായത്തെയും പുതിയ ഉപരോധം കൂടുതല്‍ മോശമായി ബാധിക്കും. പ്രധാനപ്പെട്ട റഷ്യന്‍ ബേങ്കുകള്‍ക്ക് അമേരിക്കയുമായി ഇടപാടുകള്‍ നടത്തുന്നതിലും നിയന്ത്രണം വരും. റഷ്യയുടെ പ്രമുഖ ബേങ്കായ സ്‌ബെറി=െ=ന ലക്ഷ്യം വെച്ചുള്ളതാണ് പുതിയ ഉപരോധം. ഇതിന് മുമ്പ് യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ചില ബേങ്കുകളുമായുള്ള ഇടപാടുകളില്‍ നിയന്ത്രണം വരുത്തുന്നതായിരുന്നു. അമേരിക്കയുടെ പുതിയ ഉപരോധമനുസരിച്ച്, റഷ്യയുടെ സാങ്കേതിക, പ്രതിരോധ സംരംഭമായ റോസ്‌ടെകുമായി അമേരിക്കന്‍ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഇടപാടുകള്‍ക്ക് നിരോധം നിലവില്‍ വന്നതായി യു എസ് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് പ്രതിരോധ സാങ്കേതിക കമ്പനികളെയും ഉപരോധം ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here