മോണോറെയില്‍ പദ്ധതി: സി പി എം സമരത്തിലേക്ക്

Posted on: September 13, 2014 9:21 pm | Last updated: September 13, 2014 at 9:21 pm
SHARE

MONORAILകോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി പി എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ ആരോപിച്ചു.

പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന പദ്ധതിക്കായി എത്ര കോടി തുലച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മോണോറെയിലിനെക്കാള്‍ ലൈറ്റ് മെട്രോയാണ് അഭികാമ്യമെന്ന് പറയുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാര്‍ ചോദിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലുമായോ ജനപ്രതിനിധികളുമായോ പദ്ധതി ചര്‍ച്ച ചെയ്തിട്ടില്ല. കോഴിക്കോടിനെ യു ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചതായും പ്രദീപ് കുമാര്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.