ഡല്‍ഹി സര്‍വകലാശാലയില്‍ എ ബി വി പിക്ക് ജയം

Posted on: September 13, 2014 8:33 pm | Last updated: September 13, 2014 at 8:34 pm
SHARE

delhi universityന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പിക്ക് ഉജ്ജ്വല ജയം. 18 വര്‍ഷത്തിന് ശേഷമാണ് എ ബി വി പി പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളില്‍ വിജയിക്കുന്നത്. മോഹിത് നഗര്‍ (പ്രസിഡന്റ്), പര്‍വേശ് മാലിക് (വൈസ് പ്രസിഡന്റ്), അമിത് സിദ്ദു(ജനറല്‍ സെക്രട്ടറി), അശുതോഷ് മാത്തൂര്‍(ജോയിന്റെ സെക്രട്ടറി) എന്നിവരാണ് വിജയിച്ച എ ബി വി പി സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ആണ് രണ്ടാം സ്ഥാനത്ത്. എസ് എഫ് ഐ, അരുണാചല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് ലെഫ്റ്റ് സ്റ്റുഡന്റ്‌സ് ഫ്രണ്ട് എന്ന സംഘടന മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നത്.