ലോകത്തിലെ ഏറ്റവും വലിയ എസ് ഡി കാര്‍ഡുമായി സാന്‍ഡിസ്‌ക്

Posted on: September 13, 2014 7:20 pm | Last updated: September 13, 2014 at 7:20 pm
SHARE

sd cardലോകത്തെ ഏറ്റവും സംഭരണ ശേഷിയുള്ള എസ് ഡി കാര്‍ഡുമായി അമേരിക്കന്‍ കമ്പനിയായ സാന്‍ഡിസ്‌ക്. 512 ജി ബി റാം ശേഷിയുള്ള പുതിയ എസ് ഡി കാര്‍ഡിന് ഒരു തപാല്‍ സ്റ്റാമ്പിന്റെ വലിപ്പമാണുള്ളത്. സെക്കന്റില്‍ 90 എം ബി സ്പീഡില്‍ ഡാറ്റാ സ്റ്റോറേജും ഡാറ്റാ ട്രാന്‍സ്ഫറും പുതിയ കാര്‍ഡില്‍ സാധ്യമാകും.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പാകത്തിലാണ് പുതിയ കാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. കൂടിയ ചൂട് താങ്ങാന്‍ കാര്‍ഡിന് ശേഷിയുണ്ട്. വാട്ടര്‍ പ്രൂഫും ഷോക്ക് പ്രൂഫും എക്‌സ് റേ പ്രൂഫുമായാണ് കാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്.

4കെ അള്‍ട്രാ ഹൈഡെഫിനിഷന്‍ വീഡിയോ പിടിക്കുന്ന ക്യാമറകളെ മുന്നില്‍ കണ്ടാണ് പുതിയ എസ് ഡി കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. 800 ഡോളര്‍ (48,000) രൂപയാണ് 512 റാം ശേഷിയുള്ള എസ് ഡി കാര്‍ഡിന്റെ വില.