കാശ്മീരില്‍ ഫ്രീ കോള്‍ ഓഫറുമായി മൊബൈല്‍ കമ്പനികള്‍

Posted on: September 13, 2014 6:51 pm | Last updated: September 13, 2014 at 6:52 pm
SHARE

mobileശ്രീനഗര്‍: പ്രളയ ദുരിതത്തില്‍ പെട്ട കാശ്മീര്‍ ജനതക്ക് സഹായമായി ഫ്രീ കോള്‍ ഓഫറുകളുമായി പ്രമുഖ മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തി. ബി എസ് എന്‍ എല്‍, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് എന്നീ കമ്പനികളാണ് ഉപയോക്താക്കള്‍ക്ക് ഫ്രീ കോള്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

ലോക്കല്‍, എസ് ടി ഡി കോളുകള്‍ സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. വ്യാഴാഴ്ച്ച തുടങ്ങിയ ഈ ഓഫര്‍ പത്ത് ദിവസമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഒരു ദിവസം 60 മിനിറ്റ് സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച തുടങ്ങിയ ഓഫര്‍ കമ്പനികള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ഓരോ കോളിനും ആദ്യത്തെ മൂന്ന് മിനിറ്റ് സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് റിലയന്‍സ് നല്‍കുന്നത്.