മഹാരാഷ്ട്ര മുന്‍ മന്ത്രിക്കെതിരെ മാനഭംഗത്തിന് കേസ്

Posted on: September 13, 2014 6:42 pm | Last updated: September 13, 2014 at 6:43 pm
SHARE

dhoblyമുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ലക്ഷ്മണ്‍റാവു ധോബ്‌ലിക്കെതിരെ മാനഭംഗത്തിന് കേസ്. 42 കാരിയുടെ പരാതിയെ തുടര്‍ന്നാണ് ലക്ഷ്മണ്‍റാവുവിനെതിരെ പൊലീസ് കേസെടുത്തത്.

2011 മുതല്‍ 2013 വരെ നിരന്തരമായി ലക്ഷ്മണ്‍റാവു തന്നെ പീഡിപ്പിച്ചുവെന്നാണ് മുബൈ ലോ കോളേജില്‍ ക്ലര്‍ക്കായ സ്ത്രീയുടെ പരാതി. തന്റെ ചില ഫോട്ടോകള്‍ റാവുവിന്റെ കയ്യിലുണ്ട്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഡപ്യൂട്ടി കമ്മീഷ്ണര്‍ ബാല്‍സിങ് രജ്പുത് അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണ് ലക്ഷ്മണ്‍റാവുവിനെതിരെ ചുമത്തിയിട്ടുള്ളത്.