കുത്തേറ്റ ബാലന് ആശുപത്രിയില്‍ ജന്മദിനാഘോഷം

Posted on: September 13, 2014 6:23 pm | Last updated: September 13, 2014 at 6:24 pm
SHARE

murderദുബൈ: വിദ്യാലയത്തില്‍ നിന്നു കുത്തേറ്റ ബാലന്‍ ആശുപത്രിയില്‍ ജന്മദിനം ആഘോഷിച്ചു. റാശിദിയ ഫിലിപൈന്‍ സ്‌കൂളില്‍ നിന്നു ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ കുത്തേറ്റു ചികിത്സയില്‍ കഴിയുന്ന റോജ് പാസ്‌ക്കലാണ് തന്റെ 14-ാമത് ജന്മദിനം കട്ടിലില്‍ ആഘോഷിച്ചത്. സഹപാഠികള്‍ ജന്മദിന സമ്മാനങ്ങളും കെയ്ക്കുമായി കട്ടിലിനരുകില്‍ എത്തിയത് അല്‍ഭുതത്തോടെയാണ് റോജ് വീക്ഷിച്ചത്. ദേഹം മുഴുവന്‍ ബാന്റേജുകളുമായി കഴിയുന്നതിനിടയിലായിരുന്നു ആശുപത്രിക്കിടക്കക്കരുകില്‍ വേറിട്ട ജന്മദിനാഘോഷം അരങ്ങേറിയത്.

ഇടതുകൈയില്‍ കത്തികൊണ്ടുള്ള രണ്ട് മുറിവും നെഞ്ചിലും പിന്‍ഭാഗത്തും ഓരോ മുറിവുമാണ് ഉള്ളത്. നില ഗുരുതരമല്ലെങ്കിലും ആഴത്തിലുള്ള മുറിവായതിനാലാണ് കുറച്ചു ദിവസം ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.