ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം

Posted on: September 13, 2014 5:50 pm | Last updated: September 14, 2014 at 12:21 am
SHARE

accidentഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. തെഹ് രി ജില്ലയിലെ ജുയല്‍ഗഡിന് സമീപമാണ് സംഭവം. 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഹരിദ്വാറില്‍ നിന്ന് കര്‍ണപ്രയോഗിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 33 യാത്രക്കാരുണ്ടായിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.