കതിരൂര്‍ മനോജ് വധം: അന്വേഷണം സിബിഐക്ക്

Posted on: September 13, 2014 3:07 pm | Last updated: September 14, 2014 at 6:45 pm
SHARE

cbiതിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക്. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുത്തു. ഈ മാസം ഒന്നിനായിരുന്നു ആര്‍എസ്എസ് ശരീരിക ശിക്ഷകായിരുന്ന മനോജിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്. കേസില്‍ െ്രെകംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന സിപിഐഎം പ്രവര്‍ത്തകനായ വിക്രമന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.