ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാം; ചെന്നിത്തല

Posted on: September 13, 2014 2:31 pm | Last updated: September 14, 2014 at 12:21 am
SHARE

ramesh chennithalaന്യൂഡല്‍ഹി; ബിജെപിയും സിപിഎമ്മും വിചാരിച്ചാല്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമ രാഷ്ട്രീയത്തോട് കോണ്‍ഗ്രസിനും സര്‍ക്കാരിനും യോജിപ്പില്ല. അക്രമ രാഷ്ട്രീയത്തിനെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേത് അവസാന രാഷ്ട്രീയ കൊലപാതകമാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. നിര്‍ഭാഗ്യവശാല്‍ വീണ്ടുംകൊലപാതകം നടന്നിരിക്കുന്നു. ഇത്തരം സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവകരമായാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.