ഡോക്ടറുടെ വീട്ടിലും പ്രക്ടീസ് സ്ഥലത്തും റെയ്ഡ്;20 ലക്ഷത്തോളം രൂപ കണ്ടെടുത്തു

Posted on: September 13, 2014 11:42 am | Last updated: September 13, 2014 at 11:42 am
SHARE

കോഴിക്കോട്: ഹാമിയോ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കെട്ടിടത്തിലും വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ 20 ലക്ഷം രൂപയോളം കണ്ടെടുത്തു. കാരപ്പറമ്പ് ഹോമിയോ കോളജിലെ ഡോക്ടറായ അജയകുമാര്‍ ബാബുവിന്റെ അത്തോളി മൊടക്കല്ലൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 21 ലക്ഷം രൂപയും 18 വസ്തു ആധാരങ്ങളും 10 ബേങ്ക് അക്കൗണ്ടുകളും കണ്ടെടുത്തു. ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കാരപ്പറമ്പിലെ കെട്ടിടത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു. അജയകുമാര്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള മേപ്പയൂര്‍ ഹോമിയോ ആശുപത്രിയിലും വിജിലന്‍സ് റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ ഒരേ സമയത്താണ് റെയ്ഡ് നടന്നത്. സ്‌പെഷ്യല്‍ സെല്‍ എസ് പി. കെ കെ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പിമാരായ കെ കെ രാധാകൃഷ്ണന്‍, എം സി ദേവസ്യ, ഇന്‍സ്‌പെക്ടര്‍മാരായ പി ഷിബു, എ ആര്‍ രമേഷ്, ജി ബാലചന്ദ്രന്‍, വി സുരേഷ് എന്നിവരടങ്ങിയ സംഘ