ആര്‍ട്‌സ് ഫെസ്റ്റ് ആരംഭിച്ചു

Posted on: September 13, 2014 11:38 am | Last updated: September 13, 2014 at 11:38 am
SHARE

എരഞ്ഞിപ്പാലം: മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് 2014ന് തുടക്കമായി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. 84 ഇനങ്ങളിലായി 1700 ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റ് ഇന്ന് സമാപിക്കും. മാനേജര്‍ അമീന്‍ ഹസന്‍ സഖാഫി, പി ടി എ പ്രസിഡന്റ് സിദ്ദീഖ്, സ്വദര്‍ ഹുസൈന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വിജയന്‍ തൊട്ടില്‍പാലം സ്വാഗതവും ആസാദ് സഖാഫി നന്ദിയും പറഞ്ഞു.