മനോജ് വധം: പാര്‍ട്ടിയുടെ സംയമനം ദൗര്‍ബല്യമായി കണക്കാക്കരുത്; വി മുരളീധരന്‍

Posted on: September 13, 2014 11:19 am | Last updated: September 14, 2014 at 12:19 am
SHARE

v.muraleedharanകണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തില്‍ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയുടെ സംയമനം ദൗര്‍ബല്യമായി കണക്കാക്കരുതെന്ന് വി മുരളീധരന്‍ പറഞ്ഞു. ആത്മസംയമനം വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാന്‍ ഒരു നിമിഷത്തെ നിര്‍ദ്ദേശം മതിയെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിലെ ബിജെപിയുടെ ജനശക്തി സംഗമത്തിലാണ് മുരളീധരന്റെ വിവാദ പരാമര്‍ശമുണ്ടായത്.