കാശ്മീരിലെ പ്രളയക്കെടുതി: പുനരധിവാസത്തിന് 200 കോടി

Posted on: September 13, 2014 10:23 am | Last updated: September 14, 2014 at 12:19 am
SHARE

kashmir flood mondayശ്രീനഗര്‍: ജമ്മു കാശ്മീരിനെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയം ശമിക്കുന്നു. ജനങ്ങളുടെ പുനരധിവാസത്തിനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നര ലക്ഷം ധനസഹായം നല്‍കും. വീടുതകര്‍ന്നവര്‍ക്കു പുനര്‍ നിര്‍മ്മാണത്തിനായി ആദ്യ ഗഡുവായി 75,000 രൂപ അനുവദിച്ചു. ആറു മാസത്തേക്കു പ്രളയ ബാധിതര്‍ക്കു സൗജന്യ റേഷനും അനുവദിച്ചു. ഒന്നേകാല്‍ ലക്ഷം പേരെ ഇതുവരെ രക്ഷാപ്രവര്‍ത്തകരും സൈന്യവും രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കൊടുംപ്രളയം നാശം വിതച്ച കാശ്മീരില്‍ പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ടൈഫോയ്ഡും മഞ്ഞപ്പിത്തവും അടക്കം പകര്‍ച്ച വ്യാധികള്‍ മേഖലയില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.