ഡീഗോ മറഡോണയെ മെസിയുമായി താരതമ്യം ചെയ്യുന്നത് പരിഹാസ്യം: ക്രെസ്‌പോ

Posted on: September 13, 2014 9:11 am | Last updated: September 13, 2014 at 9:11 am
SHARE

crespoബ്യുണസ്അയേഴ്‌സ്: മറഡോണയെ മെസിയുമായി താരതമ്യം ചെയ്യുന്നത് പരിഹാസ്യമാണെന്നും അവര്‍ണനീയമെന്നും മുന്‍ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഹെര്‍നന്‍ ക്രെസ്‌പോ. വിവിധ കാലഘട്ടങ്ങളിലെ കളിക്കാരെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും ക്രെസ്‌പോ പറഞ്ഞു.
മെസി അസാധാരണ മികവുള്ള കളിക്കാരന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മറഡോണയുടെ പ്രകടനത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കുക പ്രയാസമാണ്. വളര്‍ന്നുവരുന്ന താരങ്ങളെ ഇത്തരം താരതമ്യങ്ങള്‍ നടത്തി പ്രകടനത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടു പോകരുതെന്നും ക്രെസ് പോ പറഞ്ഞു.
കളി മോഷ്ടിക്കുന്നവന്‍ എന്ന പേരില്‍ കുപ്രസിദ്ധിയുണ്ടായിരുന്ന ക്രെസ്‌പോയുടെ ഈ പ്രസ്ഥാവന വരും ദിവസങ്ങളില്‍ വിവാദമായേക്കാം. പന്തിന്റെ ഗോളിലേക്കുള്ള നീക്കം മണത്തറിയുകയും അര്‍ദ്ധാവസരങ്ങള്‍പോലും മുതലാക്കുകയും ചെയ്യുന്നതിനാലാണ് ഈ പേരിലറിയപ്പെട്ടിരുന്നത്.