എസ് വൈ എസ്, എസ് എസ് എഫ് ശില്‍പ്പശാല

Posted on: September 13, 2014 9:00 am | Last updated: September 13, 2014 at 9:00 am
SHARE

വളാഞ്ചേരി: എസ് എസ് എഫ് വളാഞ്ചേരി ഡിവിഷന്‍ ഇലക്ഷന്‍ ശില്‍പശാല സമാപിച്ചു. വെട്ടിച്ചിറയില്‍ നടന്ന ശില്‍പശാല എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ യൂണിറ്റ്, സെക്ടര്‍ ഭാരവാഹികള്‍ പങ്കെടുത്തു. കെ സൈനുദ്ദീന്‍ സഖാഫി പദ്ധതി അവതരണം നടത്തി. ടി പി യഹ്‌യ നഈമി അധ്യക്ഷത വഹിച്ചു. സി പി യൂസഫ്, എം പി ശംസുദ്ദീന്‍, സി പി കുഞ്ഞീതു, പി എം അബ്ദു സമദ്, പി സലാഹുദ്ദീന്‍ ഇര്‍ഫാനി, കെ പി അശ്കര്‍ സഖാഫി, കെ പി യൂനസ്, എ മന്‍സൂറലി ഫാളിലി സംസാരിച്ചു.
തിരൂരങ്ങാടി: സോണ്‍ ഇസി ശില്‍പശാല ചെമ്മാട് സി കെ നഗറില്‍ വി കെ അബ്ദുര്‍റഊഫ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി അലവി ഹാജി പുതുപ്പറമ്പ് പദ്ധതി അവതരണം നടത്തി. വിടി ഹമീദ് ഹാജി, പി മുഹമ്മദ് ബാവ മുസ്‌ലിയാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം പ്രസംഗിച്ചു. തുടര്‍ന്ന് ചെമ്മാട് ടൗണില്‍ മദ്യത്തിനെതിരെ ധാര്‍മിക രോഷം റാലിയും നടന്നു.
വേങ്ങര: സോണ്‍ എസ് വൈ എസ് ഇ സി ശില്‍പ്പശാല വേങ്ങര കോ-ഓപ്പറേറ്റീവ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം വിഷയം അവതരിപ്പിച്ചു. ടി ടി അഹമ്മദ്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കെ മൊയ്തീന്‍, ടി ടി ഉബൈദുല്ല ഇര്‍ഫാനി, ടി മൊയ്തീന്‍കുട്ടി പ്രസംഗിച്ചു. മദ്യനിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് ടൗണില്‍ നടത്തിയ പ്രകടനത്തിന് പി അബ്ദുഹാജി, പി അബ്ദുര്‍റഹ്മാന്‍, സലൂബ് സഅദി, മുജീബ് ചണ്ണയില്‍, അലവിക്കുട്ടി നെല്ലിപ്പറമ്പ് നേതൃത്വം നല്‍കി.