അയ്യപ്പനോവ് വെള്ളച്ചാട്ടം;ടൂറിസം വകുപ്പ് നടപടി തുടങ്ങി

Posted on: September 13, 2014 8:59 am | Last updated: September 13, 2014 at 8:59 am
SHARE

കല്‍പകഞ്ചേരി: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ടൂറിസം വകുപ്പ് തുടങ്ങി. അയ്യപ്പനോവ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി ടി പി സിക്ക് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.
നിളാ ടൂറിസം വികസന പദ്ധതിയോട് ചേര്‍ന്ന് തിരുന്നാവായ, മേല്‍പത്തൂര്‍, കാടാമ്പുഴ തുടങ്ങിയ സ്ഥലങ്ങളും കൂടി ഉള്‍പ്പെടുത്തി തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് നേരത്തെ മന്ത്രി അനില്‍കുമാര്‍ പറഞ്ഞിരുന്നു.
ഈ വെള്ളച്ചാട്ടം ടൂറിസം കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനയും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആഘോഷ സമയങ്ങളിലും ഒഴിവു ദിനങ്ങളിലും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി വിദൂര സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യമില്ലാത്തത് ഇവരെ വലക്കുന്നു.