ദേശീയ പാതയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു

Posted on: September 13, 2014 8:58 am | Last updated: September 13, 2014 at 8:58 am
SHARE

വടക്കഞ്ചേരി: ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു. പന്നിയങ്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്, തിരുവനന്തപുരം വെള്ളയമ്പലം കെസ്റ്റണ്‍ റോഡ് ശ്രീലക്ഷ്മി നിവാസില്‍ സദാശിവന്‍നായര്‍(62), ഭാര്യ രാജലക്ഷ്മി(58), മകന്‍ ആനന്ദ്(32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെ ഗവ എല്‍ പി സ്‌കൂളിന് മുന്നിലാണ് അപകടം. നെന്മാറയിലുള്ള ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പ്‌ങ്കെടുത്ത് തിരുവനന്തപുരത്തേക്ക് തിരിച്ച് പോകുന്നതിനിടെയാണ് അപകടം.
അപകട സമയത്ത് അത് വഴിവന്ന പാലക്കല്‍ സ്വദേശികളായ സുബി, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ വടക്കഞ്ചേരി എസ് ഐ സി വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
കാറിലുണ്ടായിരുന്ന ഒന്നേമുക്കാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും മറ്റുസാധനങ്ങളും പോലീസ് ഇവരെ തിരിച്ചേല്‍പ്പിച്ചു.ദേശീയ പാതയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചത്.