ഇസിലിന്റെ ആള്‍ബലം പ്രതീക്ഷിച്ചതിലും മൂന്നിരട്ടി: സി ഐ എ

Posted on: September 12, 2014 11:59 pm | Last updated: September 12, 2014 at 11:59 pm
SHARE

CIAവാഷിംഗ്ടണ്‍: ഇസില്‍ സംഘത്തിന് ഇറാഖിലും സിറിയയിലുമായി 20,000 മുതല്‍ 31,500 വരെ ആയുധധാരികള്‍ ഉണ്ടെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ. ഇത് 10,000 മാത്രമാണെന്നായിരുന്നു നേരത്തേ സി ഐ എ മുന്നോട്ട് വെച്ച കണക്ക്. സിറിയയിലുള്ള ആയുധധാരികളില്‍ 15,000 പേര്‍ വിദേശികളാണ്. ഇതില്‍ തന്നെ 2,000 പേര്‍ പാശ്ചാത്യരാണെന്നും സി ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസില്‍ സംഘത്തിന്റെ ആള്‍ബലം അഭൂതപൂര്‍വമായി വളരുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് സി ഐ എ വക്താവ് റയാന്‍ ട്രപാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഖിലാഫത്ത് പ്രഖ്യാപനം സംഘത്തിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ജൂണ്‍ മുതല്‍ റിക്രൂട്ടിംഗ് വ്യാപകമായി നടക്കുകയാണ്. കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്- റയാന്‍ ചൂണ്ടിക്കാട്ടി.