ജുമുഅക്കെത്തിയ തീര്‍ഥാടകര്‍ക്ക് കൈത്താങ്ങായി ആര്‍ എസ് സി പ്രവര്‍ത്തകര്‍

Posted on: September 12, 2014 11:53 pm | Last updated: September 12, 2014 at 11:53 pm
SHARE

rscമക്ക: ജുമുഅ നിസ്‌കരത്തിനായി ഹറം പള്ളിയിലെത്തിയ തീര്‍ഥാടകര്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാരുടെ സേവനം അനുഗ്രഹമായി. പ്രത്യേകിച്ച് അസീസിയയില്‍ നിന്നെത്തിയ ഹാജിമാര്‍ക്ക്. അസീസിയ്യില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമിലേക്ക് വരുന്നതിനും പോകുന്നതിനും ഒരുക്കിയിട്ടുള്ള വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പരിശ്രമിച്ച ആര്‍ എസ് സി വളണ്ടിയര്‍മാരെ പോലീസും തീര്‍ഥാടകരും പ്രത്യേകമായി അഭിനന്ദിച്ചു. വെള്ളിയാഴ്ച ദിവസത്തെ തിരക്ക് പരിഗണിച്ച് ആര്‍ എസ് സി സന്നദ്ധ സേവകന്മാര്‍ ഹറമിന്റെ പ്രധാന വാതിലുകള്‍ക്ക് പുറത്തും ഹറം പരിസരത്തും വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു . ജുമുഅ നിസ്‌കാരം കഴിഞ്ഞ ഉടന്‍ ആയിരക്കണക്കിന് ഹാജിമാരാണ് അസീസിയയിലെക്ക് പോകാനായി അജിയാദ് ബസ് സ്‌റ്റേഷനില്‍ എത്തിയത്. നിസ്‌കാരം കഴിഞ്ഞു എങ്ങോട്ട് പോകണമെന്ന് അറിയാതെ തിരക്കിലൂടെ ഒഴുകിയെത്തിയ ഹാജിമാരെ ബസ് സ്‌റ്റേഷനുകളിക്ക് തിരിച്ചു വിടാന്‍ വിവിധ ഭാഷകളില്‍ പ്രവീണ്യം നേടിയ വളണ്ടിയര്‍മാര്‍ പരിശ്രമിച്ചത് തീര്‍ഥാടകര്‍ക്കും പോലീസിനും ആശ്വാസമായി. അത്യുഷ്ണത്തില്‍ ബസ ്കാത്തുനിന്ന ഹാജിമാര്‍ക്ക് കുടിവെള്ളവും ശീതള പാനീയവും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. വളണ്ടിയര്‍ പ്രതിനിധികളായ ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം, സിറാജ് വില്യാപ്പള്ളി, മുസ്തഫ കാളോത്ത്, അശ്‌റഫ് ചെമ്പന്‍, അലി പുളിയക്കോട്, ഹസന്‍ പരപ്പനങ്ങാടി, ബഷീര് ഹാജി നിലമ്പൂര്‍, ശറഫുദ്ദീന്‍ വടശ്ശേരി എന്നിവരാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കിയത്.