പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സര്‍ക്കുലര്‍

Posted on: September 12, 2014 10:13 pm | Last updated: September 12, 2014 at 10:13 pm
SHARE

policeതിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് നിര്‍ദേശിച്ച് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സ്ത്രീകള്‍,കുട്ടികള്‍,മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പോലീസുകാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.