സ്റ്റീവ് ജോബ്‌സ് തന്നെ മക്കള്‍ക്ക് ഐ പാഡ് നല്‍കിയിരുന്നില്ല

Posted on: September 12, 2014 10:21 pm | Last updated: September 12, 2014 at 10:22 pm
SHARE

steve jobsന്യൂയോര്‍ക്ക്: സ്മാര്‍ട്‌ഫോണ്‍ രംഗത്തെ അതികായകരായ ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് തന്റെ മക്കള്‍ക്ക് ആപ്പിളിന്റെ ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയവ നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. സ്റ്റീവ് ജോബ്‌സ് മരണപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് 2010ല്‍ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഐ പാഡ് ഉപയോഗത്തിന് മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്റ്റീവ് ജോബ്‌സ് തന്റെ മക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെത്രെ. ആധുനിക സ്മാര്‍ട്‌ഫോണ്‍ വിപ്ലവം മുന്നില്‍ നിന്ന് നയിച്ച ആളാണ് ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ്. സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാകും ചേര്‍ന്നാണ് ആപ്പിള്‍ കമ്പനി സ്ഥാപിച്ചത്.